ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് വോട്ടു ചോര്‍ന്നു എന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ നിന്നടക്കം വോട്ടു ചോര്‍ന്നുവെന്ന് തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്. ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ്സിലെ ചില ഉന്നത വൃത്തങ്ങള്‍ പറയുന്നു. […]







