മനുഷ്യനെ മനുഷ്യനായി കാണുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിട ചൊല്ലിയിരിക്കുന്നത്; മുലായം സിങ്ങിന്റെ മരണത്തില് എം എ നിഷാദ്
മുലായം സിങ് യാദവിന്റെ മരണത്തില് അനുശോചനക്കുറിപ്പുമായി എം എ നിഷാദ്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഇന്ന് വിടചൊല്ലിയിരിക്കുന്നതെന്ന് നിഷാദ് ഫെയിസ്ബുക്കില് കുറിച്ചു. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതരവാദി, ജനകീയ നേതാവ് തുടങ്ങി അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങള് അവസാനിക്കുന്നില്ല. തൊണ്ണൂറുകളിലെ മധ്യകാലം ഇന്ഡ്യന് രാഷ്ട്രീയത്തില് മുഴങ്ങി കേട്ട,ഒരു മുദ്രാവാക്യമുണ്ട്, ”ഹല്ലാ ബോല്”. സമാജ് വാദി […]