നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്: പ്രതി ഷൈബിന് നിയമസഹായം നല്‍കിയിരുന്നത് മുന്‍ SI എന്ന് വെളിപ്പെടുത്തല്‍
ചികിത്സാ രഹസ്യത്തിനായി വൈദ്യരെ കൊലപ്പെടുത്തിയ കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍. വൈദ്യരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മുമ്പ് നടന്ന പല സംഭവങ്ങളിലും നിയമോപദേശം നല്‍കിയത് മുന്‍ പൊലീസ് എസ് ഐ എന്ന് പ്രതി ഷൈബിന് അഷറഫ്. തനിക്ക് നിയമ സഹായം നല്‍കുന്നത് മുന്‍ എസ് ഐ ആണെന്ന് പ്രതി ഷൈബിന് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. […]












