ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അന്ത്യം. ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധയെ തുടര്‍ന്ന് നവംബര്‍ 23 നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]












