കൊരട്ടി : മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂർ മഠത്തിപ്പറമ്ബില്‍ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. ഷിജിയാണ് സ്കൂട്ടറോടിച്ചിരുന്നത്. സ്കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടറില്‍ […]