ഗുജറാത്തിൽ ഉപ്പ് പാക്ക് ചെയ്യുന്ന ഫാക്ടറിയുടെ മതില് ഇടിഞ്ഞുവീണ് 12 തൊഴിലാളികള്‍ മരിച്ചു. ഹല്‍വാദ് വ്യവസായ മേഖലയ്ക്കുള്ളിലെ സാഗര്‍ സാള്‍ട്ട് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.ഉപ്പ് പാക്കറ്റിലാക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മതിലിടിഞ്ഞതിനൊപ്പം മതിലിനടുത്തായി അടുക്കിവെച്ചിരുന്ന ചാക്കുകൾ തൊഴിലാളികളുടെ മുകളിലേയ്ക്കുതിർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. […]












