മുനമ്പത്തെ ഭൂമി പ്രശ്നം ഉന്നയിച്ച് തീരദേശജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി […]












