ടി20 ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റുകളുമായി യുവ ഇംഗ്ലണ്ട് സ്പിന്നര്‍. 17കാരന് ഫർഹാൻ അഹമ്മദാണ് ഈ മിന്നുന്ന പ്രകടനവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിലാണ് കൗമാരതാരത്തിന്റെ റെക്കോർഡ് പിറന്നത്. ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ഫർഹാൻ അഹമ്മദ് മത്സരത്തില്‍ വീഴ്ത്തിയത്. ഇംഗ്ലണ്ട് താരവും സ്പിന്നറുമായ രഹാന് അഹമ്മദിന്റെ സഹോദരനാണ് ഫര്ഹാന് അഹമ്മദ്. ടി20 ബ്ലാസ്റ്റിൽ നോട്ടിങ്ഹാംഷെയറിനായാണ് […]











