പിസി ജോര്ജ് ജാമ്യവ്യവസ്ഥകള് ലംഘിച്ചു; ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പരാതി
മുസ്ലീം വിരുദ്ധ പരാമര്ശങ്ങളില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പിസി ജോര്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അന്വര്ഷാ പാലോട് എന്ന വ്യക്തി ആണ് തിരുവനന്തപുരം ഫോര്ട്ട് പോലീസില് പരാതി നല്കിയത്.
ജാമ്യം ലഭിച്ച ശേഷം കോടതിക്ക് പുറത്ത് വന്ന പി.സി.ജോര്ജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തില് ജാമ്യവ്യവസ്ഥ ലംഘനം നടന്നു എന്നാണ് പരാതി. എംഎ യൂസഫലിക്കെതിരായ പ്രസ്താവനകളില് ഒഴികെ ബാക്കിയുള്ളവയില് താന് ഉറച്ച് നില്കുന്നു എന്ന് ജോര്ജ് പ്രതികരിച്ചിരുന്നു.
മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വെച്ചു കടുത്ത വിദ്വേഷജനകമായ പരാമര്ശങ്ങള് പി.സി.ജോര്ജ് നടത്തിയിരുന്നു. ലുലു മാള് അടക്കമുള്ള സ്ഥപനങ്ങള്ക്കെതിരേയും മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്ക്കെതിരേയും ഹീനമായ പരാമര്ശങ്ങള് നടത്തിയ പി.സി.ജോര്ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്നും അഭിപ്രായപെട്ടിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില് ആയിരുന്നു വിവാദ പരാമര്ശങ്ങള്.
ജാമ്യം ലഭിച്ച് ഉടന്തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്ശിച്ച ജോര്ജ് മുസ്ലിം തീവ്രവാദികള്ക്കുള്ള മുഖ്യമന്ത്രിയുടെ റംസാന് സമ്മാനമാണു തന്റെ അറസ്റ്റെന്നും പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗത്തില് അറസ്റ്റിലായ മുന് എംഎല്എ പി.സി.ജോര്ജിന് കോടതി ഞായറ്ഴ്ച്ച ജാമ്യം അനുവദിച്ചിരുന്നു. വഞ്ചിയൂര് ജുഡിഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോര്ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപരാമര്ശം നടത്തരുതെന്നും കോടതി നിര്ദ്ദേശിച്ചിരുന്നു.
Content Highlight: PC George violated bail conditions- Complainant files petition to cancel the bail
Accident (68) Actress Assault Case (64) BJP (145) Congress (126) Crime (85) Death (91) Health department (65) Heavy rain (71) High Court (76) india (145) Kerala (651) Kerala Government (306) Kerala Police (198) Murder (66) Narendra modi (77) new movies (176) Pinarayi Vijayan (157) Rahul Gandhi (73) Supreme Court (70) Swapna Suresh (84)