മാന്നാര്‍ ചെന്നിത്തലയില്‍ തെരുവുനായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഫാമിലെ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. എട്ടു മാസം പ്രായമുള്ളതും, മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. മുട്ടകള്‍ ശേഖരിക്കാന്‍ ഇന്നലെ രാവിലെ ഷെഡില്‍ എത്തിയപ്പോഴാണ് ഷോബിന്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു കിടക്കുന്നത് കണ്ടത്. ഷെഡില്‍ […]












