സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു.പി.ക്കും പ്രത്യേകം തുക നല്കുമെന്നു് ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രൈമറിതലത്തില്‍ ഒരു കുട്ടിക്ക് ആറുരൂപവീതവും യു.പി.യില്‍ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണച്ചെലവായി നല്‍കുക. 150 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് കുട്ടിയൊന്നിന് എട്ടു രൂപയും […]