നെയ്യാറ്റിന്‍കരയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്ന് പിഴ ചുമത്തിയതില്‍ പ്രകോപിതരായവരാണ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ഊരുട്ടു കാലയിലാണ് സംഭവം. ഊരുട്ടുകാല സ്കൂളിന് സമീപം പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാരില്‍ ചിലരാണ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരായ പ്രശാന്ത്, […]







