വിവിധ വിഷയങ്ങള് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ ഒൻപത് ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല് സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്പൊട്ടലില് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികള് അർപ്പിച്ച് ഇന്ന് സഭ […]







