നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ദിലീപിൻ്റെ പക്കലെന്ന് പ്രോസിക്യൂഷൻ; ഫോറൻസിക് റിപ്പോർട്ട് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുതവണ അനധികൃതമായി തുറക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിലും വിചാരണക്കോടതിയുടെ നടപടികളിലും പരാതിയുന്നയിച്ച് അതിജീവിത സമർപ്പിച്ച റിട്ട് പരിഗണിക്കവേയായിരുന്നു പ്രോസിക്യൂഷൻ കോടതിയെ ഇപ്രകാരം അറിയിച്ചത്. 2018 ഡിസംബർ 13-ന് മെമ്മറി കാർഡ് അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടതിൻ്റെ തെളിവുകളടങ്ങിയ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ […]







