വടക്കൻ ഗാസയിലെ 3 നഗരങ്ങൾക്കുപിന്നാലെ, ഗാസ സിറ്റിയിലെ കിഴക്കൻ പട്ടണമായ ഷെജയ്യയിൽനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി. ഇസ്രയേൽ സൈനികത്താവളത്തിനുനേർക്ക് ഇവിടെനിന്നു ശനിയാഴ്ച റോക്കറ്റ് ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് അറിയിപ്പ് . റിക്ഷകളിലും കഴുതപ്പുറത്തും വീട്ടുസാധനങ്ങളുമായി പലസ്തീൻകാർ പലായനം ആരംഭിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കാണാം . അതിനിടെ, മധ്യഗാസയിലെ അൽ മഗസി, അൽ ബുറേജ് […]