മിന്നല്‍ പ്രളയം; ഹിമാചലില്‍ കുടുങ്ങി യാത്രാസംഘം, 18 പേര് മലയാളികള്‍
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്പ മേഖലയില്‍ മലയാളികള്‍ അടങ്ങുന്ന 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര് തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതായും […]












