കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്യാനെത്തിയ സ്കൂൾ വിദ്യാർഥിനിയോട് കണ്ടക്ടറുടെ ക്രൂരമായ പെരുമാറ്റം. കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപിച്ച് വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കണ്ടക്ടർക്കെതിരെ പെൺകുട്ടി പറവൂർ പൊലീസിൽ പരാതി നൽകി. ആരോപണവിധേയനായ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൻറെ അന്വേഷണത്തിൽ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് […]












