നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാം ആണ് ഗാനത്തിന് വരികൾ രചിച്ചത്. […]












