‘മറക്കാനാവാത്ത ഓർമയ്ക്ക് നന്ദി’; ‘തുടക്കം’ കണ്ടതിനു ശേഷം ജൂഡിന് മൂന്നര ലക്ഷത്തോളം വരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര
സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നൽകി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്നേഹസമ്മാനം നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും ‘തുടക്കം’ സിനിമയുടെ […]












