പാനൂര്‍ പാലത്തായി പോക്സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂര്‍ സ്വദേശിയാണ് പത്മരാജൻ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് […]












