വി സീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സീറാം സാബശിവറാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കുറേക്കാലമായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഐഎഎസ് കേഡറായ എക്സൈസ് കമ്മീഷണര്‍ പദവിയില്‍, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. […]












